ചോര മണക്കട്ടെ, മാംസം കരിയട്ടെ.
വികസനപ്പാതകൾ അതിവേഗം കുതിക്കട്ടെ.
അധികാരി വർഗ്ഗം അധരസേവകരാവുമ്പോൾ
നാടിന്റെ കാവൽക്കാർ യൂദാസുമായി ശയിക്കുമ്പോൾ
വെടിയുണ്ട പായും, തീച്ചീളുകളുതിരും
അകത്തെ പെൺകിടാവിന്റെ തുണിയൂരിമാറ്റും.
ചുകപ്പിന്റെ വീര്യവും വിപ്ലവ സ്വപ്നങ്ങളും
ഇങ്കിലാബിന്റെ കിടിലൻ ധ്വനികളും
മുതലാളി വർഗ്ഗം വീതം വെച്ചെടുത്തെങ്കിൽ
മൂലമ്പള്ളിയും ചെങ്ങറയും പ്ലാച്ചിമടയും
പോരാട്ടിടങ്ങളിലെ അവസാനപ്പേരല്ല.
കിനാലൂരുകൾ പിന്നെയും രക്തവർണം പുതച്ചേക്കാം.
സമരചേരികൾ കരുത്താർജിക്കട്ടെ
ഷൈലോക്കുമാർ വഴിമാറട്ടെ,
ചരിത്രമൊരിക്കലും കുറിച്ചുവെക്കുന്നില്ല,
വിജയത്തിന്റെ താളുകൾ നിണം പുരളാതെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Badar, i didnt know that you have such an additional quality like a poet! anyway Mabrook
മറുപടിഇല്ലാതാക്കൂചെന്നായ്ക്കളുടെ വികസന വിപ്ലവം
മറുപടിഇല്ലാതാക്കൂഷൈലോക്കുമാര് ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ജനാധിപത്യമായതിനാല്‍ താമസം നേരിടുമെന്ന് മാത്രം ....
മറുപടിഇല്ലാതാക്കൂഇന്നലെ
മറുപടിഇല്ലാതാക്കൂകിനാലൂര്
കിനാവുകള്‍ നെയ്തിരുന്നു
ഇന്ന്
"കനലൂര്"
നീറിപുകയുന്ന പേകിനാവുകള്‍ പുതച്ചിരിക്കുന്നു
സംശയിക്കേണ്ട, മനുഷ്യ സ്നേഹികല്ക്കെല്ലാം സന്തോഷിക്കാം. കിനാലൂര്‍ ഒരു വഴിത്തിരിവിലെത്തിക്കഴിന്ഹിരിക്കുന്നു. ജനപക്ഷം വിജയിക്കാന്‍ പോകുന്നു. അതെ അത് തന്നെയാണല്ലോ നടക്കേണ്ടത്.
മറുപടിഇല്ലാതാക്കൂ