ചെറുതെങ്കിലും
ഇടവഴി വിശാലമായിരുന്നു.
നന്മകളുടെ നടപ്പാതയായിരുന്നു.
പച്ചപ്പിന്റെ ഹൃദയതാളമായിരുന്നു.
നേരുറവകളുടെ വറ്റാക്കനിയായിരുന്നു.
നേരിലേക്കു നീളുന്ന നേർരേഖയായിരുന്നു
ചെറുതെങ്കിലും
ഇടവഴി ശാന്തമായിരുന്നു.
പേടിപ്പെടുത്തുന്ന മൗനമായിരുന്നു.
ഏകാന്തതയുടെ ഇരുളായിരുന്നു.
കാണാക്കിനാക്കളുടെ നൊമ്പരമായിരുന്നു.
കറയേൽക്കാത്ത കനിവിന്റെ തണലായിരുന്നു.
ഇടവഴി പിന്നെയും നീളുന്നു.
സൗഹൃദത്തിന്റെ ഉമ്മറപ്പടിയിലേക്ക്.
സന്തോഷത്തിന്റെ വെളുത്ത പ്രഭാതങ്ങളിലേക്ക്.
സന്താപത്തിന്റെ ഇരുണ്ട നനവിലേക്ക്.
സങ്കൽപ്പങ്ങളുടെ നിറയൗവനങ്ങളിലേക്ക്.
പ്രണയിനികളുടെ പുലരാ കിനാക്കളിലേക്ക്....
2010 ഏപ്രിൽ 14, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)